ദുബൈ: വന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ട്രഷററും വ്യാപാരിയുമായ അബ്രഹാം തോമസ് എന്ന ജോജി. വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയപ്പോള്‍ ഇടതുകൈക്ക് നിസ്സാര പരിക്കേറ്റെങ്കിലും ജീവന്‍ തിരിച്ചുനല്‍കിയതിന് ദൈവത്തിന് നന്ദിയോതുകയാണ് ഇദ്ദേഹം. വസ്ത്രങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടെങ്കിലും പാസ്പോര്‍ട്ട് കൈയില്‍ വെച്ചത് രക്ഷയായെന്ന് ഇദ്ദേഹം പറഞ്ഞു.
സുഹൃത്തിന്‍െറ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് നിന്ന് ഇദ്ദേഹം ദുബൈക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് 15 മിനിറ്റ് വൈകിയാണ് വിമാനം പറന്നതെന്ന് ജോജി പറഞ്ഞു. ദുബൈയില്‍ ലാന്‍ഡിങിന് ഒരുങ്ങുന്നത് വരെ മറ്റ് പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. 12.32ന് വിമാനം ലാന്‍ഡ് ചെയ്യുമെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്തിരുന്നു. വിമാനത്തിന്‍െറ എന്‍ജിന്‍െറ ഭാഗത്ത് ജനാലക്കരികിലാണ് ഇരുന്നിരുന്നത്. വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയയുടന്‍ എന്‍ജിന്‍ തെറിച്ചുപോയി തീപിടിക്കുന്നത് താന്‍ കണ്ടു. തുടര്‍ന്ന് വിമാനം നിരങ്ങി നീങ്ങി. എന്നാല്‍ തൊട്ടടുത്തിരുന്ന മറ്റ് പലരും ഈ വിവരം അറിഞ്ഞിരുന്നില്ല. വിമാനത്തിനകത്ത് പുക നിറഞ്ഞപ്പോഴാണ് യാത്രക്കാര്‍ പരിഭ്രാന്തരായി സീറ്റില്‍ നിന്ന് എഴുന്നേറ്റത്. പിന്നീട് എങ്ങനെയെങ്കിലും പുറത്തത്തൊനുള്ള പരക്കം പാച്ചിലായിരുന്നു. കുറേ പേര്‍ മുന്‍ഭാഗത്തേക്ക് പാഞ്ഞു. ഇവരോട് പുറകിലേക്ക് ഓടാന്‍ പൈലറ്റ് നിര്‍ദേശിച്ചു. ഇതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് ഊര്‍ന്നിറങ്ങാനുള്ള സംവിധാനം പ്രവര്‍ത്തന സജ്ജമായി. ഇതിലൂടെ ചാടി രക്ഷപ്പെട്ടു. താഴെയത്തെുന്നതിന് മുമ്പ് വീണാണ് കൈക്ക് പരിക്കേറ്റത്. ഉടന്‍ കുതിച്ചത്തെിയ അഗ്നിശമന വിഭാഗം വിമാനത്തിന്‍െറ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇറങ്ങിയയുടന്‍ എല്ലാവരും റണ്‍വേയിലൂടെ ഓടി ടെര്‍മിനലിലത്തെി. അപ്പോഴും വിമാനത്തില്‍ നിന്ന് പൊട്ടിത്തെറി കേള്‍ക്കാമായിരുന്നു. നാലുമണിയോടെയാണ് പുറത്തിറങ്ങി താമസ സ്ഥലത്തത്തെിയത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനത്തെിയ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും എറണാകുളം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫും അടക്കമുള്ളവര്‍ താമസ സ്ഥലത്ത് ആഹ്ളാദത്തോടെയാണ് ജോജിയെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.