??????????? ???????????? ??????????? ????????? ?????????? ??. ????? ??.????.??????? ??????? ??????????

വെല്‍ഫെയര്‍ പാര്‍ട്ടി കല്ലടത്തണ്ണി സമരത്തിന് വിജയം

തിരുവനന്തപുരം: ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ കല്ലടത്തണ്ണിയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി കൈയേറി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ സമരത്തിന് ഐതിഹാസിക വിജയം. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളും കലക്ടറുടെ പ്രതിനിധിയായി എ.ഡി.എമ്മും ഒപ്പിട്ട കരാര്‍പ്രകാരം സര്‍വേ വകുപ്പിന്‍െറ നേതൃത്വത്തില്‍ സമരഭൂമിയുടെ സര്‍വേ നടപടികള്‍ ശനിയാഴ്ച ആരംഭിച്ചു. 21 ഏക്കര്‍ വരുന്ന പുറമ്പോക്ക് ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും.

വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണംചെയ്യാതെ സര്‍ക്കാര്‍ കൈവശംവെക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് 400ഓളം സമരക്കാരാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്‍ കുടില്‍കെട്ടിയത്. സമരക്കാരെ ഒഴിപ്പിക്കാനത്തെിയ നൂറുകണക്കിന് പൊലീസ്, മരത്തിന് മുകളില്‍ കയറിയും മണ്ണെണ്ണ ദേഹത്തൊഴിച്ചും സമരക്കാര്‍ എന്തിനും തയാറായതോടെ പിന്‍വാങ്ങി.

ആദ്യം വി. ജോയി എം.എല്‍.എയും പിന്നീട് കലക്ടര്‍ക്കുവേണ്ടി എ.ഡി.എമ്മും സമരക്കാരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് നടപടിയുണ്ടായത്. കലക്ടര്‍ക്ക് വേണ്ടി എ.ഡി.എം ജോണ്‍ സാമുവലും വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി കണ്‍വീനര്‍ കെ.എ. ഷെഫീഖ്, കോഓഡിനേറ്റര്‍ ജോണ്‍ അമ്പാട്ട്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര എന്നിവരും കരാറില്‍ ഒപ്പുവെച്ചു.

സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറിമാരായ റസാഖ് പാലേരി, ശശി പന്തളം, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സജീദ് ഖാലിദ്, എസ്. ഇര്‍ഷാദ്, പ്രിയാ സുനില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മധു കല്ലറ, കൊല്ലം ജില്ലാ സെക്രട്ടറി കെ.ബി. മുരളി, സമരസമിതി കണ്‍വീനര്‍ ഷെഫീഖ് ചോഴിയക്കോട് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.