തിരുവനന്തപുരം: 35ാം ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ജോലിനല്‍കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ ഉള്‍ക്കൊള്ളാനാവുന്നവരുടെ എണ്ണവും അവര്‍ക്ക് നല്‍കാവുന്ന തസ്തികയും അടങ്ങുന്ന റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാനാണ് നിര്‍ദേശം. സംസ്ഥാനത്തിനായി വ്യക്തിഗത മെഡല്‍ നേടിയവരിലും ടീമിനത്തില്‍ സ്വര്‍ണമെഡല്‍ നേടിയവരിലും നിലവില്‍ തൊഴില്‍രഹിതരായവര്‍ക്ക് സര്‍ക്കാറിന് കീഴില്‍ ജോലിനല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതോടൊപ്പം ടീമിനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്ക് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാന്‍ ശിപാര്‍ശചെയ്യാനും തീരുമാനിച്ചിരുന്നു.ഇത്തരത്തില്‍ യോഗ്യതനേടിയ 83 പേരുടെ ലിസ്റ്റാണ് തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.