‘ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും വേജ്ബോര്‍ഡ് പരിധിയില്‍ കൊണ്ടുവരണം’

ന്യൂഡല്‍ഹി: ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും വേജ്ബോര്‍ഡ് നിയമത്തിന്‍െറ പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കെ.വി. തോമസ് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍, സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ച് ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കി. ദൃശ്യ മാധ്യമങ്ങളിലെയും അവരുടെ ഓണ്‍ലൈന്‍ പതിപ്പുകളിലെയും മാധ്യമപ്രവര്‍ത്തകരും സാങ്കേതിക തൊഴിലാളികളുമെല്ലാം വേജ് ബോര്‍ഡിന്‍െറ പരിധിക്ക് പുറത്താണെന്നും തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളുമെല്ലാം നിഷേധിക്കപ്പെടുകയാണെന്നും കെ.വി. തോമസ് ചൂണ്ടിക്കാട്ടി. അതിനാല്‍, ഇവര്‍ വലിയ തൊഴില്‍ ചൂഷണത്തിനും മറ്റും ഇരയാകുന്നുണ്ട്. ദൃശ്യമാധ്യമങ്ങളിലുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ വേജ്ബോര്‍ഡ് നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.