കൊച്ചി: ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ മൊഴി അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സിന് കോഴ വാഗ്ദാനം ചെയ്തയാളെ കണ്ടത്തൊനായില്ല. സുഹൃത്ത് വഴി കോഴ വാഗ്ദാനം ചെയ്തെന്നാണ് ജഡ്ജി മൊഴി നല്‍കിയത്. ഇതനുസരിച്ച് ജഡ്ജി പറഞ്ഞ സുഹൃത്തിനെ വിജിലന്‍സ് സമീപിച്ചെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് വഴി തുറന്നില്ല. ഹൈകോടതി രജിസ്ട്രാര്‍, അഭിഭാഷകര്‍ അടക്കം പലരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടി കൊഫെപോസ തടങ്കലിലാക്കിയ പ്രതികളുടെ ഹരജിയില്‍ ഹൈകോടതി വാദം കേള്‍ക്കാനിരിക്കെ ഇതേ കേസുമായി ബന്ധപ്പെട്ട് സിറ്റിങ്ങിനിടെ ജസ്റ്റിസ് കെ.ടി. ശങ്കരനാണ് തന്നെ സ്വാധീനിക്കാന്‍ കേസിലെ പ്രതികള്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയത്. അതിനാല്‍ കേസ് വാദം കേള്‍ക്കുന്നതില്‍നിന്ന് താന്‍ പിന്മാറുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെയാണ് വിഷയം പുറത്തായത്. ഇതേതുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ അന്വേഷണം ആവശ്യമില്ളെന്നാണ് ജഡ്ജി നിലപാടെടുത്തത്. എന്നാല്‍, വെളിപ്പെടുത്തല്‍ കോടതിയിലെന്നത് കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് ഇടപെട്ടതോടെയാണ് മൊഴി നല്‍കാന്‍ അദ്ദേഹം തയാറായത്. സുഹൃത്തും സഹപാഠിയുമായ കോഴിക്കോട്ടെ അഭിഭാഷകന്‍ മുഖേനയാണ് കോഴ വാഗ്ദാനം താന്‍ അറിഞ്ഞതെന്നാണ് ജസ്റ്റിസ് ശങ്കരന്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് എസ്.പി അഭിഭാഷകന്‍െറ മൊഴി രേഖപ്പെടുത്തി.
മാര്‍ച്ച് അവസാന വാരത്തിലെ ഒരുദിവസം തന്‍െറ ഓഫിസിലത്തെിയ അപരിചിതനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് ജഡ്ജിയുടെ സുഹൃത്തായ അഭിഭാഷകന്‍ മൊഴി നല്‍കിയത്. ജസ്റ്റിസ് കെ.ടി. ശങ്കരനെ സ്വാധീനിച്ച് ഒമ്പത് പ്രതികളില്‍ മൂന്നുപേരെയെങ്കിലും രക്ഷപ്പെടുത്തിയാല്‍ 25ലക്ഷം എന്നായിരുന്നു ഓഫര്‍. കഴിയില്ളെന്ന് അറിയിച്ചതോടെ വന്നയാള്‍ മടങ്ങിയെന്നും അഭിഭാഷകന്‍െറ മൊഴിയില്‍ പറയുന്നു. ഫോണില്‍ വിളിച്ചിട്ടില്ലാത്തതിനാല്‍ നമ്പറും അറിയില്ളെന്നാണ് മൊഴി. ജഡ്ജിയുടെയും അഭിഭാഷകന്‍െറയും മൊഴിയെ അടിസ്ഥാനപ്പെടുത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകല്‍ എളുപ്പമല്ളെന്നുകണ്ട വിജിലന്‍സ് മറ്റുമാര്‍ഗങ്ങളും അവലംബിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ തക്ക തെളിവ് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കല്‍ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.