മദ്യനയം: ചെന്നിത്തലയുടെ നിലപാടിനെതിരെ മുസ്ലിംലീഗ്

തൃശൂര്‍: മദ്യനയം സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തള്ളി മുസ്ലിം ലീഗ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യനയമാണ് യു.ഡി.എഫിന്‍െറ തോല്‍വിക്ക് ഇടയാക്കിയതെന്ന അഭിപ്രായം ലീഗിനില്ളെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 മദ്യനയം തിരുത്തണമെങ്കില്‍ യു.ഡി.എഫ് തീരുമാനിക്കണം. അന്ന് സ്വീകരിച്ച നിലപാടില്‍ ലീഗ് ഉറച്ചു നില്‍ക്കുകയാണ്. മദ്യനയം തിരുത്തേണ്ട സാഹചര്യമില്ളെന്നും മജീദ് പറഞ്ഞു. തൃശൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.