കേരളത്തിന് ഇലയിടാം, കാന്തല്ലൂര്‍ വിളമ്പും വിഷമില്ലാത്ത പച്ചക്കറി

തൊടുപുഴ: ഇത്തവണ മലയാളിക്ക് ഓണസദ്യയുടെ ഇലയരികില്‍ കാന്തല്ലൂരില്‍ വിളയിച്ച ശീതകാല പച്ചക്കറിയുടെ ഒരു വിഭവമെങ്കിലും ഉണ്ടാകും. കേരളത്തിന്‍െറ ശീതകാല പച്ചക്കറി കേന്ദ്രങ്ങളായ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലും വട്ടവടയിലും വിളയിച്ച ശീതകാല പച്ചക്കറികള്‍ ഇതാദ്യമായി ഹോര്‍ട്ടികോര്‍പ് വഴി പൂര്‍ണമായി സംഭരിച്ച് 14 ജില്ലകളിലും എത്തിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

കേരളത്തിന്‍െറ ജാഗ്രതക്കുറവില്‍ തമിഴ്നാട്ടില്‍നിന്നുള്ള മൊത്തക്കച്ചവടക്കാര്‍ തുച്ഛവിലയ്ക്ക് കൈക്കലാക്കിയിരുന്ന ശീതകാല പച്ചക്കറി ഉല്‍പന്നങ്ങള്‍ ഇത്തവണ സ്വന്തം നാട്ടില്‍തന്നെ വിളമ്പുന്നതിന്‍െറ സന്തോഷത്തിലാണ് കാന്തല്ലൂരിലെയും വട്ടവടയിലെയും കര്‍ഷകര്‍. ശീതകാല പച്ചക്കറിക്ക് അനുയോജ്യകാലാവസ്ഥയുള്ള കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി കൃഷിയുണ്ട്. പക്ഷേ, കടമെടുത്ത് നട്ടുനനച്ച പച്ചക്കറികള്‍ വിളവെടുപ്പിനു പാകമാകുമ്പോള്‍ കര്‍ഷകരുടെ നെഞ്ചില്‍ ആധിയായിരുന്നു.കാന്തല്ലൂരില്‍ 1000 ഏക്കറിലാണ് ഇത്തവണ പച്ചക്കറി കൃഷി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT