തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനം വൈകിയെന്ന് ശശീന്ദ്രൻ

തിരുവനന്തപുരം: തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനം വൈകിയെന്ന് സൂചന നൽകി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം മാത്രമാണ്.  എന്നാൽ ജന്മദിനാഘോഷത്തിലെ ഔചിത്യക്കുറവ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. തച്ചങ്കരിയെ മാറ്റിയതിൽ ഖേദമോ സന്തോഷമോ ഇല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

തച്ചങ്കരിയെ മാറ്റിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയൻ പ്രതികരിച്ചു. പിണറായി സ്ഥാപിത താൽപര്യക്കാരൻ അല്ലെന്ന് ഈ തീരുമാനത്തിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ട്രാൻസ്പോർട്ട് കമീഷണർ സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ നീക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എടുത്തത്. ഗതാഗത മന്ത്രിയുടെ പരാതിയെ തുടര്‍ന്നായിരുന്നു തീരുമാനം. എ.ഡി.ജി.പി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. തച്ചങ്കരിക്ക് പകരം നിയമനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.