തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് കെ.പി.പി.സി അധ്യക്ഷൻ വി.എം. സുധീരൻ. ചവറ കെ.എം.എം.എലില്‍ മോക്ഡ്രില്‍ നടക്കുന്നതിനിടെ പൊലീസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായിട്ടുണ്ട്‍. പുതിയ സര്‍ക്കാര്‍ വന്ന ശേഷം ക്രമസമാധാനം ഇല്ലാതായിരിക്കുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചവറയില്‍ പൊലീസുകാരനെ എസ്.എഫ്.ഐക്കാര്‍ നിലത്തിട്ട് ചവിട്ടിയ സംഭവമെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.