എറണാകുളം ജനറൽ ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി കാര്‍ഡിയോളജി ഐ.സി.യുവില്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.15ഓടെയാണ് അപകടം. ഐ.സി.യുവിലും പോസ്റ്റ് ഐ.സി.യുവിലും പത്തോളം രോഗികള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും പെട്ടെന്ന് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. എ.സിയുടെ സ്റ്റെബിലൈസര്‍ കത്തിയതാണ് തീപിടിത്തത്തിന് കാരണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്റ്റെബിലൈസര്‍ കത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.