തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന്. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ല. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ്. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിനോ ദേവസ്വം ബോര്‍ഡിനോ കൈമാറിയാല്‍ മതിയെന്നും കുമ്മനം വ്യക്തമാക്കി. ജാതി വേണ്ടെന്ന് പറയുന്നവര്‍ സംവരണാടിസ്ഥാനത്തില്‍ ജയിച്ച് കയറിയ 14 എം.എൽ.എമാർ രാജിവെക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങൾ ആയുധപ്പുരകളാകുന്നുവെന്നത് വെറുമൊരു ആരോപണമല്ല. ഏത് ക്ഷേത്രമാണ് ആയുധപ്പുര ആയതെന്ന് ആരോപണം ഉന്നയിച്ചവര്‍ കാണിച്ചു തരണമെന്നും, അവിടേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.