കോഴിക്കോട്: ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്‍െറ ആരോപണം തെളിയിക്കാന്‍ ബാധ്യതയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളില്‍ ആയുധം കണ്ടത്തൊന്‍ ഒരുമിച്ച് പരിശോധന നടത്താന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. ആര്‍.എസ്.എസ് ശാഖകള്‍ നിയമവിധേയമായാണ് നടക്കുന്നത്. ക്ഷേത്രങ്ങളില്‍ അനുവാദത്തോടെ നടക്കുന്ന ആര്‍.എസ്.എസ് ശാഖകള്‍ക്കെതിരെയുള്ള ആരോപണം മന്ത്രി തെളിയിക്കണം.
ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളിലും ഇടപെടാന്‍ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. ദേവസ്വം ബോര്‍ഡുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. ക്ഷേത്രങ്ങളുടെ ഉടമസ്ഥത ദേവസ്വം ബോര്‍ഡിനാണ്. മന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രിക്കോ ആഭ്യന്തര സെക്രട്ടറിക്കോ ഡി.ജി.പിക്കോ കൈമാറാന്‍ എന്തുകൊണ്ടാണ് മന്ത്രി തയാറാകാത്തതെന്നും സി.പി.എമ്മിലെ ഭക്തരായ അംഗങ്ങളെ അവഹേളിച്ചുകൊണ്ടാണ് മന്ത്രി പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ അന്ത$സംഘര്‍ഷം മറച്ചുവെക്കാനാണ് സി.പി.എം നേതാക്കള്‍ ക്ഷേത്രങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.