മാലിന്യം നീര്‍ത്തടത്തില്‍ തള്ളി; കരാറുകാരനെക്കൊണ്ട് തിരിച്ചെടുപ്പിച്ചു

മാവൂര്‍: നീര്‍ത്തടത്തില്‍ തള്ളിയ മാലിന്യം കരാറുകാരനെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവ്-പള്ളിയോള്‍ നീര്‍ത്തടത്തില്‍ നിരവധി ചാക്കുകളില്‍കെട്ടി രാത്രിയില്‍ തള്ളിയ മാലിന്യമാണ് തള്ളിയ ആളെക്കൊണ്ടുതന്നെ നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചത്. പൂവാട്ടുപറമ്പിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നുള്ള മാലിന്യമാണ് പൈപ്പ്ലൈന്‍ റോഡില്‍ കല്‍ച്ചിറ ക്ഷേത്രത്തിനും പുത്തന്‍കുളത്തിനും സമീപത്ത് തള്ളിയത്.

പച്ചക്കറി, പ്ളാസ്റ്റിക്, പേപ്പര്‍, പലവ്യഞ്ജന അവശിഷ്ടങ്ങള്‍ തുടങ്ങിയവ അടങ്ങിയ മാലിന്യം റോഡരികിലും നീര്‍ത്തടത്തിലെ വെള്ളക്കെട്ടിലുമായി പരന്നുകിടക്കുന്നത് ബുധനാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ പൂവാട്ടുപറമ്പിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‍െറ ബില്ലുകളും പകര്‍പ്പുകളും കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് മാവൂര്‍ പൊലീസില്‍ ബില്ലുകള്‍ സഹിതം നാട്ടുകാര്‍ പരാതി നല്‍കി. മാവൂര്‍ സബ് ഇന്‍സ്പെക്ടര്‍ ഉല്ലാസ് കടയുടമയെ ഫോണില്‍ വിളിച്ചെങ്കിലും ആദ്യം നിഷേധിച്ചു. തെളിവ് ലഭ്യമാണെന്ന് അറിയിച്ചപ്പോള്‍ മാലിന്യം നീക്കാന്‍ ഒരാള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും താനിപ്പോള്‍ നാട്ടിലില്ലാത്തതിനാല്‍ തിരിച്ചുവന്നശേഷം തീരുമാനമെടുക്കാമെന്നും മറുപടി നല്‍കുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് എത്തുമെന്ന് പറഞ്ഞതിനെതുടര്‍ന്ന് കടയുടമ കരാറുകാരനോട് മാവൂരിലത്തൊന്‍ ആവശ്യപ്പെടുകയായിരുന്നു.

രാത്രി പത്തോടെ മാവൂരിലത്തെിയ കരാറുകാരനോട് മാലിന്യം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. ഇയാളത്തെിയ ഫര്‍ണിച്ചര്‍ കയറ്റിയ ലോറി പൊലീസ് പിടിച്ചുവെക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ലോറി എത്തിച്ച് ബുധനാഴ്ച അര്‍ധരാത്രിയോടെ മാലിന്യം നീക്കംചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പിഴ ചുമത്തുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇത് പാലിച്ചില്ളെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Tags:    
News Summary - .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.