മലപ്പുറം: ഇപ്പോള്‍ നടക്കുന്ന വെളിപ്പെടുത്തലുകള്‍ ചൂതുകളി രാഷ്ട്രീയത്തിന്‍െറ ഭാഗം മാത്രമാണെന്നും ഇതിന്‍െറ പിറകെ പോയാല്‍ കാര്യങ്ങള്‍ എവിടെയത്തെുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കേരള യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം പ്രസ്ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രതിപക്ഷത്തേക്കും ഭരണപക്ഷത്തേക്കും നോക്കി ഓരോ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. സ്വാഭാവികമായും ഇത് കുറച്ചു ദിവസത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുമെങ്കിലും ഇതുകൊണ്ട് യാതൊരു ഗുണവുമില്ല. മുസ്ലിംലീഗിന്‍െറ അടക്കം ജാഥകള്‍ തിരുവനന്തപുരത്തേക്ക് നീങ്ങുകയാണ്. എന്നാല്‍ ഇതിനിടെ ആകാശത്ത് നിന്നും വെളിപാടുകള്‍ വീഴുന്നു. സി.പി.എം അടക്കമുള്ളവര്‍ അവരുടെ ജാഥയില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നില്ല.
പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുകയാണ്, അതിനു പോലും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നില്ല. നാലു ദിവസം മുമ്പുണ്ടായ വെളിപ്പെടുത്തലുകള്‍ എന്താണെന്നുപോലും ഓര്‍മ്മയില്ല. ഇങ്ങനെ അല്പായുസുള്ളതാണ് ഈ വെളിപ്പെടുത്തലുകളെല്ലാം. ഇതിന് ജനം യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് ദേശീയ വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രി എം.കെ.മുനീര്‍ എന്നിവരും മീറ്റ് ദ പ്രസില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.