എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടേറിയറ്റിന് മുന്നില്‍ ഒമ്പതുദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ സാന്നിധ്യത്തില്‍ സമരസമിതി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്നാണിത്.
സമിതിയുടെ പ്രധാന ആവശ്യങ്ങളില്‍ പലതും നടപ്പാക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനത്തെുടര്‍ന്ന്, വി.എസാണ് സമരം അവസാനിപ്പിക്കുന്നതായി ബുധനാഴ്ച രാത്രി സമരപ്പന്തലിലത്തെി പ്രഖ്യാപിച്ചത്.

ദുരിതബാധിതരുടെ പട്ടികയില്‍ 610 പേരെക്കൂടി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കിയവരാണിവര്‍. ഇതോടെ ദുരിതബാധിതരുടെ എണ്ണം 5837 ആയി. ദേശീയ മനുഷ്യാവകാശ കമീഷന്‍ മറ്റ് ഭിന്നശേഷിയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശിപാര്‍ശ ചെയ്തിരുന്നത്. ഭിന്നശേഷിക്കാര്‍ എന്നത് മറ്റ് രോഗങ്ങളുള്ളവര്‍ എന്നാക്കി മാറ്റണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.
നേരത്തേ, അര്‍ബുദബാധിതരെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കും മൂന്നുലക്ഷമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. മറ്റ് രോഗമുള്ളവരെ മൂന്ന് വിഭാഗമായി തിരിക്കും. ഗുരുതര രോഗമുള്ളവര്‍ക്ക് മൂന്നുലക്ഷവും രണ്ടാം വിഭാഗത്തിന് രണ്ടുലക്ഷവും രോഗാവസ്ഥ കുറവുള്ള മൂന്നാം വിഭാഗത്തിന് ഒരു ലക്ഷവും നഷ്ടപരിഹാരം നല്‍കും. ഇവരുടെ രോഗപീഡ നിശ്ചയിക്കാന്‍ ഡോ. ജയരാജ് ചെയര്‍മാനും സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. അഷ്റഫ്, എന്‍ഡോസള്‍ഫാന്‍ മേഖലയുടെ ഉത്തരവാദിത്തമുള്ള ഡോ. അസീം എന്നിവര്‍ അംഗങ്ങളുമായി സമിതി രൂപവത്കരിച്ചു. ദുരിതബാധിതരുടെ കടം എഴുതിത്തള്ളും.

വായ്പ തിരിച്ചടക്കാത്തവരുടെ പേരില്‍ ജപ്തി നടപടിയുണ്ടാവില്ല. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കും. ഇവിടെ ജോലിക്കത്തെുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധിക ഇന്‍സെന്‍റീവും  നല്‍കും.  ജനുവരിയില്‍ നടത്താനാവാതെപോയ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി അവസാനം നടത്തും. അഞ്ച് ക്യാമ്പുകളാണ് നടത്തുന്നത്. ദുരിതബാധിതരുടെ കടത്തിന്‍െറ 2011 വരെയുള്ള കണക്കെടുത്തതില്‍ വായ്പ എഴുതിത്തള്ളാന്‍ 10 കോടി വേണ്ടിവരും. ദുരിതബാധിതര്‍ക്ക് ഇതുവരെ 148 കോടി ചെലവഴിച്ചു. അതില്‍ 40 കോടി പെന്‍ഷനായിരുന്നു. 53 കോടി പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ നല്‍കി. ബഡ്സ് സ്കൂളുകള്‍ എയ്ഡഡ് ആക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നബാര്‍ഡില്‍ വായ്പയെടുത്ത് കാസര്‍കോട് മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ച മന്ത്രി വി.എസ്. ശിവകുമാറും വ്യക്തമാക്കി. മന്ത്രി കെ.പി. മോഹനന്‍, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, സമരസമിതി അംഗങ്ങളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, മുനീസ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഏറെ ജനപിന്തുണ നേടിയിരുന്നു. ഓരോ ദിവസവും പ്രമുഖ വ്യക്തികളും സംഘടനകളും സമരപ്പന്തലിലത്തെി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.