കൊച്ചി: ബി.ജെ.പിയുടെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവരോട് ചർച്ച നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്ന കോർകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെപിയുടെ കവാടങ്ങൾ തുറന്നുകിടക്കുകയാണ്. എല്ലാവരുമായും ചർച്ച നടത്താൻ തയ്യാറാണ്. ഇത്തവണ ബി.ജെ.പി മത്സരിക്കുന്നത് ജയിക്കാനും ഭരിക്കാനുമാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.