വാക്ക് പാലിക്കാനായില്ലെങ്കില്‍ ദയാവധം നല്‍കുക: മുഖ്യമന്ത്രിയോട് ചിത്രലേഖ

തിരുവനന്തപുരം: വാക്ക് പാലിക്കാനായില്ളെങ്കില്‍ തനിക്ക് ദയാവധം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചിത്രലേഖയുടെ തുറന്ന കത്ത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ചെയ്യുന്ന ചിത്രലേഖ, സമരം ഒരു മാസം പിന്നിട്ട വേളയിലാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കഴിഞ്ഞ 11വര്‍ഷമായി സൈ്വരമായി ജോലി ചെയ്ത് ജീവിക്കാന്‍ വേണ്ടി നടത്തുന്ന അതിജീവന സമരത്തിന്‍െറ  ഭാഗമായി 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ രാപ്പകല്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചക്ക് കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ വിളിക്കുകയും സമരാവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഒരു വര്‍ഷമായിട്ടും തന്ന ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. സി.പി.എമ്മിന്‍െറ ജാതീയ ആക്രമണത്തിനും സാമൂഹിക ബഹിഷ്കരണത്തിനും ഫാഷിസത്തിനുമെതിരെ 11 വര്‍ഷമായി സമരം ചെയ്യുന്ന തനിക്ക് നീതി ലഭിച്ചിട്ടില്ല. ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആയതിനാല്‍ സര്‍ക്കാര്‍ തനിക്ക് ദയാവധം നല്‍കാന്‍ അപേക്ഷിക്കുന്നെന്നും കത്തില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.