ആലുവ: മതമൈത്രിയുടെ മണ്ണായ ആലുവയിൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമം ലോക ജനതക്ക് അനുഗ്രഹമാണെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കേരള യാത്രയുടെ ഭാഗമായി ആലുവയിലെത്തിയ കുഞ്ഞാലിക്കുട്ടി അദ്വൈതാശ്രമം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശ്രീനാരായണ ദർശനങ്ങളും വക്കം മൗലവിയുടെ തൗഹീദും മതമൈത്രിയുടെ മുഖങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗുരുദേവ ദർശനത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണ്. ഗുരു സന്ദേശം ഹൃദയത്തോട് ചേർത്താൽ മനുഷ്യർക്കിടയിലെ ഭിന്നത ഇല്ലാതാവും. ശ്രീ നാരായണീയർ മാത്രമല്ല ഇതര മതസ്ഥരും ഗുരു സന്ദേശം ഉൾകൊണ്ട് ജീവിക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.