കോട്ടയം: കേരളത്തില്‍ അടുത്ത അഞ്ചുകൊല്ലം ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ളെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോടിമത 110 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 12ശതമാനം വെള്ളം കുറവാണ്. വൈദ്യുതി ഉപയോഗം എട്ടുശതമാനമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ പരമ്പരാഗതമല്ലാത്ത ഊര്‍ജം കണ്ടത്തൊനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
അപേക്ഷ കൊടുത്താല്‍ ഒരാഴ്ചക്കുള്ളില്‍ കണക്ഷന്‍ കൊടുക്കുന്ന രീതിയിലേക്ക് കെ.എസ്.ഇ.ബി വളര്‍ന്നു.വൈദ്യുതി ഉപയോഗം കുറക്കാനായില്ളെങ്കില്‍ സംസ്ഥാനം വലിയ അപകടത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.