മംഗളം ഓഫീസിലേക്ക് എ.ഐ.എസ്.എഫിൻെറ 'റെഡ്റോസ്' പ്രതിഷേധം

കൊല്ലം: സി.പി.ഐ നേതാക്കളായ ഡി. രാജയ്ക്കും ആനിരാജയ്ക്കും എ.ഐ.എസ്.എഫ് നേതാവ് അപരാജിത രാജയ്ക്കുമെതിരെ മംഗളം പത്രത്തിൽ വന്ന വാർത്തക്കെതിരെ 'റെഡ്റോസ്' പ്രതിഷേധവുമായി എ.ഐ.എസ്.എഫ്. കൊല്ലത്തെ പ്രവർത്തകരാണ് മംഗളം ദിനപത്രത്തിൻെറ ഓഫീസിലേക്ക് റോസാപൂവുമായി വന്ന് പ്രതിഷേധിച്ചത്. വാർത്ത റിപ്പോർട്ട് ചെയ്ത ഡൽഹിയിലുള്ള അദൃശ്യനായ ലേഖകന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റോസാപ്പൂക്കൾ ഓഫീസിൽ ഏൽപ്പിച്ചു.

ഡി. രാജയുടെയും ആനി രാജയുടെയും മകളായ അപരാജിതയെയും ഗവേഷക വിദ്യാർഥി ഉമര്‍ ഖാലിദിനെയും തീവ്രവാദ ബന്ധം ആരോപിച്ച് മംഗളം വാര്‍ത്ത നല്‍കിയതിനെതിരെ കൊല്ലം നഗരത്തിൽ പ്രകടനം നടത്തിയ ശേഷമാണ് റോസാപൂക്കള്‍ സമര്‍പ്പിച്ചത്. ജില്ലാസെക്രട്ടറി സി. ഗിരീഷ് പരിപാടി ഉദ്ഘാടനംചെയ്തു. പ്രസിഡന്‍റ് ജെ. ജയശങ്കര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ആതിര രവീന്ദ്രന്‍, വി. അജിവാസ്, യു. കണ്ണന്‍, സന്ദീപ് അര്‍ക്കന്നൂര്‍, പ്രിജി ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നേരത്തെ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കിയതിന് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികൾ മാധ്യമപ്രവർത്തകരെ വിളിച്ച് റോസാപൂക്കൾ നല്‍കി പ്രതിഷേധിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.