വി.ഡി.സതീശന്‍ നയിക്കുന്ന മലയോര യു.ഡി.എഫ് സമര പ്രചരണയാത്ര ജനുവരി 27 മുതല്‍- എം.എം. ഹസന്‍

വി.ഡി.സതീശന്‍ നയിക്കുന്ന മലയോര യു.ഡി.എഫ് സമര പ്രചരണയാത്ര ജനുവരി 27 മുതല്‍- എം.എം. ഹസന്‍

തിരുവനന്തപുരം: വനം നിയമഭേദഗതി ബില്‍ പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണയാത്ര നടത്തുവാന്‍ യു.ഡി.എഫ് തീരുമാനിച്ചു.

ജനുവരി 27 മുതല്‍ ഫെബ്രുവരി അഞ്ച് വരെയുള്ള മലയോര സമരപ്രചാരണ യാത്രയില്‍ 19 സ്ഥലങ്ങളില്‍ വമ്പിച്ച കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളായ കെ. സുധാകരന്‍ എം.പി, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല.വി.ഡി.സതീശന്‍ നയിക്കുന്ന മലയോര യു.ഡി.എഫ് സമര പ്രചരണയാത്ര ജനുവരി 27 മുതല്‍- എം.എം. ഹസന്‍എം.എം. ഹസ്സന്‍, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി. കാപ്പന്‍, അഡ്വ.രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.

ജനുവരി 27 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ ഉളിക്കലില്‍/പയ്യാവൂരില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് പാറശ്ശാല മണ്ഡലത്തിലെ അമ്പൂരിയിലാണ് യാത്ര സമാപിക്കുന്നത്. വനംനിയമ ഭേദഗതി മൂലം മുപ്പതു ലക്ഷത്തോളം കര്‍ഷകര്‍ വനത്തിനുള്ളില്‍ അടിയന്തരാവസ്ഥ പോലെയാണ് ജീവിക്കുന്നതെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

വന്യജീവികളുടെ ശല്യം കാരണം ജനജീവിതം ദുസഹമായി. അക്രമകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാമെന്ന് മാധവ് ഗാഡ്ഗില്‍ ശിപാര്‍ശ ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിന് അനക്കമില്ല. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കു നല്കുന്ന നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്.

ഇക്കോ സെന്‍സിറ്റിവ് സോണിലെ ജനവാസമേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള നടപടികളും ഉണ്ടാകുന്നില്ല. മലയോര സമര പ്രചാരണ യാത്രയില്‍ ഈ വിഷയങ്ങളും ഉയര്‍ത്തുമെന്ന് ഹസന്‍ അറിയിച്ചു. 

Tags:    
News Summary - V. D. Satheesan-led hill UDF campaign campaign from January 27- M.M. Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.