മൊബൈലില്‍ സംസാരിച്ച് പാളം കടക്കുന്നതിനിടെ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു

കാസര്‍കോട്: മൊബൈലില്‍ സംസാരിച്ച് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു. എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും തൃശൂര്‍ കുന്നംകുളം സ്വദേശിയുമായ വൈശാഖാണ് (20) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് സംഭവം. മംഗളൂരുവില്‍നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന പുതുച്ചേരി എക്സ്പ്രസാണ് ഇടിച്ചത്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലത്തെിയ വൈശാഖ്, ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. റെയില്‍വേ പൊലീസ് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.