39,000 അധ്യാപകര്‍ അധികമെന്ന കണ്ടത്തെല്‍ ശരിയല്ല – അബ്ദുറബ്ബ്

തിരുവനന്തപുരം: സ്കൂളുകളില്‍ 39,000 അധ്യാപകര്‍ അധികമുണ്ടെന്ന ശമ്പള കമീഷന്‍ കണ്ടത്തെല്‍ ശരിയാണെന്ന് തോന്നുന്നില്ളെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കില്‍  നടപടിയുണ്ടാകുമെന്ന് തിരുവനന്തപുരം പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഹൈകോടതി, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലുകളിലെ കേസുകളിലുണ്ടായ കാലതാമസമാണ് ഒഴിവുള്ള തസ്തികകളിലെ നിയമനത്തിന് തടസ്സം. സ്ഥലംമാറ്റം പൂര്‍ത്തിയാക്കിയ ശേഷമേ പുതിയ നിയമനം നടത്താനാകൂ. ജനുവരി 11ഓടെ സ്ഥലംമാറ്റം പൂര്‍ത്തിയാക്കാനാകുമെന്ന് കരുതുന്നു. ട്രൈബ്യൂണല്‍ ഇടപെടല്‍ വരുന്നതിനുമുമ്പ് സ്ഥലംമാറ്റിയവരെ എങ്ങനെ സ്ഥിരപ്പെടുത്താം, ഇവരുടെ ഒഴിവില്‍ എങ്ങനെ  നിയമനം നടത്താം എന്നതിനെക്കുറിച്ചാണ്  അടിയന്തരമായി തീരുമാനമെടുക്കുന്നത്. ഇതൊഴികെയുള്ളവരുടെ സ്ഥലംമാറ്റവും ഉണ്ടാകുമെങ്കിലും വാര്‍ഷിക പരീക്ഷക്ക് ശേഷമേ നടപ്പാക്കൂ.

സി-ആപ്റ്റ് എം.ഡിയെ സംരക്ഷിക്കേണ്ട ആവശ്യം തനിക്കില്ല. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ നടപടി പാടില്ളെന്നതിനാലാണ് നടപടിയെടുക്കാന്‍ വൈകിയത്. സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിന് 100 കുട്ടികളുള്ള 40ല്‍ അധികം സ്കൂളുകളെ കണ്ടത്തെിയിട്ടുണ്ട്. 50 കുട്ടികളുള്ള സ്കൂളുകള്‍ക്ക് കൂടി പദവി നല്‍കാന്‍ തീരുമാനിച്ചതിനാല്‍  അവയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്. 90 ശതമാനം സ്കൂളുകളും ശൗചാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ശേഷിച്ചവക്ക്  അന്ത്യശാസനം നല്‍കിയിട്ടുണ്ട്. മതിയായ ശൗചാലയങ്ങളും കുടിവെള്ള സൗകര്യവുമില്ലാത്ത സ്കൂളുകള്‍ക്ക് ജൂണ്‍ മുതല്‍  പ്രവര്‍ത്തിക്കാനാകില്ല. അധ്യാപക പാക്കേജിന്‍െറ  സാമ്പത്തിക ബാധ്യത സംബന്ധിച്ച അഭിപ്രായങ്ങള്‍  ക്രോഡീകരിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ നോട്ട് സമര്‍പ്പിക്കും.

മഹിളാ സമഖ്യ സൊസൈറ്റി നിര്‍ത്തില്ളെന്നും മന്ത്രി പറഞ്ഞു. പ്രസ്ക്ളബിന്‍െറ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പഠനത്തിനായി മന്ത്രി നല്‍കുന്ന വിഡിയോ കാമറകള്‍ പ്രസ്ക്ളബ് സെക്രട്ടറി എസ്.എല്‍. ശ്യാം ഏറ്റുവാങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.