അമിത് ജോഗി കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും മാര്‍വാഹിയില്‍ നിന്നുള്ള എം.എല്‍.എയുമായ അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് ജോഗിയെ കോണ്‍ഗ്രസിന്‍െറ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
അമിത് ജോഗി, നിലവിലെ മുഖ്യമന്ത്രി രമണ്‍സിംങ്ങിന്‍െറ മരുമകന്‍ പുനീത് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണം വിവാദമായതാണ് പുറത്താക്കലിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഉപ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി യുമായി രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാക്കിയതായി വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം ഒരു ഇംഗ്ളീഷ് പത്രം പുറത്തു വിട്ടിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി പവാര്‍ അന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ അവസാന നിമിഷം പിന്മാറിയതും ഒത്തുതീര്‍പ്പിനെക്കുറിച്ചുള്ള സംശയമുണര്‍ത്തിയിരുന്നു. പുറത്താക്കലിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.