തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭപണികള്‍ക്കുള്ള ഇടക്കാല കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടു. ബുധനാഴ്ച മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ എസ്.ഡി ശര്‍മയും പദ്ധതിനടത്തിപ്പിന് രൂപവത്കരിച്ച റാപ്പിഡ് ട്രാന്‍സിറ്റ് ലിമിറ്റഡ് (കെ.ആര്‍.ടി.എല്‍) എം.ഡി ഷെയ്ഖ് പരീതുമാണ് കരാറില്‍ ഒപ്പിട്ടത്. 5.2 കോടിയാണ് കണ്‍സള്‍ ട്ടന്‍സി ഫീസായി ഡി.എം.ആര്‍.സിക്ക് നല്‍കുക. കേന്ദ്രസര്‍ക്കാറിന്‍െറ തത്ത്വത്തിലുള്ള അനുമതി നേടിയെടുക്കുന്നത് വരെയുള്ള ജോലികള്‍ക്കാണ് ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
കോച്ചുകള്‍ വാങ്ങാനുള്ള കരാറുണ്ടാക്കുക, കോച്ചുകളുടെ ഡിസൈന്‍ തീരുമാനിക്കുക, കരാര്‍ വിളിക്കുക, കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 17.47 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 4.62 ഹെക്ടര്‍ സ്വകാര്യഭൂമിയും ഏറ്റെടുക്കുക, ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് രൂപരേഖയുണ്ടാക്കുക, പൈപ്പ്ലൈനുകളും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റുകളും മാറ്റിയിടുക എന്നിവയെല്ലാം പ്രാരംഭകരാറില്‍ ഉള്‍പ്പെടും. 6728 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.