മലപ്പുറം: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാൻ കെ. എം മാണിക്ക് തടസ്സങ്ങളൊന്നുമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ മാണിക്കുതന്നെ തീരുമാനമെടുക്കാം. കോൺഗ്രസും മുസ് ലിം ലീഗും വെവ്വേറെ രാഷ്ട്രീയ ജാഥകൾ നടത്തുന്നത് യു.ഡി.എഫ് സംവിധാനം മെച്ചപ്പെടാൻ സഹായിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്ന കാര്യം മാണിയും കേരളകോൺഗ്രസും തീരുമാനിച്ചാൽ യു.ഡി.എഫ് ചർച്ച ചെയ്ത് ബാക്കി തീരുമാനം കൈക്കൊള്ളും. മാണിക്കെതിരെയുള്ള ആരോപണങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം മനോരമ ന്യൂസ് ചാനലിനോട് വ്യക്തമാക്കി. സർക്കാറിൻെറ മദ്യനയമടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടാനാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗിൻെറ കേരള യാത്ര ഞായറാഴ്ച കാസർകോട് നിന്ന് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.