കൊച്ചി: ബാര്‍ കോഴക്കേസില്‍ രാജിവെച്ച മന്ത്രി കെ. ബാബവും മന്ത്രിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ച കെ.പി.സി.സി അധ്യക്ഷനും ഒരേ വേദിയില്‍ പങ്കെടുത്തത് കൗതുകക്കാഴ്ചയായി. ഹൈദരാബാദ് സര്‍വര്‍വകലാശാലാ വിദ്യാര്‍ഥിയുടെ മണത്തില്‍ പ്രതിഷേധിച്ച് എറണാകുളത്ത് സംഘടിപ്പിച്ച കൂട്ടായ്മയായിരുന്നു വേദി. ഒരേവേദിയില്‍ കണ്ടുമുട്ടിയിട്ടും ഏറെനേരം ഇരുവരം മിണ്ടിയില്ല. പാര്‍ട്ടി അധ്യക്ഷന്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് മുന്‍ മന്ത്രി ബാബു വേദിയിലേക്ക് എത്തുന്നത്. ബാബുവിന്‍െറ രാജിയില്‍ കലാശിച്ച സംഭവത്തില്‍ കെ.പി.സി.സി അധ്യക്ഷനെ ചെവിയോര്‍ത്ത് വന്‍ മാധ്യമസംഘവും ചടങ്ങിന് എത്തിയിരുന്നു.
വേദിയില്‍ വൈകിയത്തെിയ ബാബുവിന്‍െറ മുഖത്ത് വിഷാദാവസ്ഥയായിരുന്നു. വി.എം. സുധീരന്‍ പ്രസംഗം അവസാനിച്ചപ്പിശേഷവും ബാബുവിനെ കണ്ടതായിപോലും ഭാവിച്ചില്ല. ഏറെനേരം വേദിയുടെ ഒരറ്റത്തായി ഇരുന്ന ബാബുവിന് ഫോണ്‍ വന്നതോടെ പെട്ടെന്ന് സുധീരനോട് യാത്ര പറഞ്ഞ് സ്ഥലംവിടുകയായിരുന്നു. പേഴ്സനല്‍ സ്റ്റാഫിലെ ഒരാളാണ് ഫോണ്‍ കൈമാറിയത്. ഇതേതുടര്‍ന്ന് ബാബു കെ.പി.സി.സി അധ്യക്ഷന്‍െറ അടുത്തേക്കുചെന്ന് കാര്യം പറഞ്ഞ് പെട്ടെന്ന് വേദി വിടുകയും ചെയ്തു. ഇരുവരും മിണ്ടാതെ ഇരുന്ന ശേഷം ഒടുവില്‍ യാത്രചോദിക്കാന്‍ ബാബു ചെന്നതോടെ മുന്നില്‍ തമ്പടിച്ച മാധ്യമപ്പടക്ക് ഇത് അപൂര്‍വകാഴ്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.