സിഗ്നലിങ് നവീകരണം: എറണാകുളത്ത് ഫെബ്രുവരി 10 വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: എറണാകുളം ജങ്ഷനില്‍ ട്രാക്, സിഗ്നലിങ് നവീകരണജോലി നടക്കുന്നതിനാല്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകും. സിഗ്നലിങ് സംവിധാനം സ്ഥാപിക്കുന്നത് പൂര്‍ത്തിയായാല്‍ യാര്‍ഡില്‍ ട്രെയിന്‍ കൈകാര്യം ചെയ്യുന്നതിലെ വേഗം 15 കിലോമീറ്ററായി വര്‍ധിക്കുകയും ട്രെയിന്‍ ഗതാഗതത്തിന്‍െറ സുരക്ഷ വര്‍ധിക്കുകയും ചെയ്യും.

നിലവിലെ സിഗ്നല്‍ സംവിധാനം വിച്ഛേദിക്കുന്നതോടെ ഓരോ ട്രെയിനിനുമുള്ള സിഗ്നല്‍, ട്രാക് സെറ്റിങ് സംവിധാനങ്ങള്‍ പ്രത്യേകമായി യന്ത്രസഹായമില്ലാതെ ഒരുക്കേണ്ടതുണ്ട്. ഇതിനാലാണ് ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകള്‍ (നമ്പര്‍ 16313/16314) ഫെബ്രുവരി 10 വരെ ആലുവക്കും എറണാകുളത്തിനുമിടക്ക് സര്‍വിസ് നടത്തില്ല.

ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് ട്രെയിനുകള്‍ ഫെബ്രുവരി 10 വരെ ആലപ്പുഴക്കും ആലുവക്കുമിടക്ക് ഭാഗികമായി സര്‍വിസ് നടത്തില്ല. ഹെല്‍പ് ലൈന്‍: സംശയനിവാരണത്തിന് റെയില്‍വേയുടെ138, 0484-2100317 നമ്പറുകളില്‍ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.