ആര്‍.എം.പി നേതാവ് എന്‍. വേണു കുമ്മനവുമായി കൂടിക്കാഴ്ച നടത്തി

തൃശൂര്‍: ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും തൃശൂര്‍ രാമനിലയത്തില്‍ കൂടിക്കാഴ്ച നടത്തി. ആര്‍.എം.പി സംസ്ഥാന സമിതിയംഗം അനില്‍ ഏറത്തും വേണുവിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആര്‍.എം.പിയുടെ ആവശ്യത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അഭ്യര്‍ഥിക്കാനാണ് കുമ്മനത്തെ കണ്ടതെന്നും മറ്റ് രാഷ്ട്രീയമൊന്നും ഇല്ളെന്നും എന്‍. വേണു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പിയും ഇതേ ആവശ്യം ഉന്നയിച്ചു വരികയാണെന്ന് കൂടിക്കാഴ്ചക്കു ശേഷം കുമ്മനവും പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം എത്രയും വേഗം കേന്ദ്രത്തിന് കൈമാറണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം വലിയ താല്‍പര്യത്തോടെയാണ് കാണുന്നതെന്നും കുമ്മനം പറഞ്ഞു. അപേക്ഷ കേന്ദ്രത്തില്‍ എത്തുമ്പോള്‍ സി.ബി.ഐ അന്വേഷണത്തിനായി സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കുമ്മനം-വേണു കൂടിക്കാഴ്ച നടക്കുമ്പോള്‍ ആര്‍.എസ്.എസ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി രാംലാല്‍ രാമനിലയത്തില്‍ ഉണ്ടായിരുന്നു. സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനം ആര്‍.എസ്.എസിനു വേണ്ടി നിരീക്ഷിക്കുന്നത് രാംലാലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.