ടി.പി ശ്രീനിവാസന് മർദ്ദനം; എസ്.എഫ്.ഐ നടപടി അതിരുകടന്നെന്ന് പിണറായി

പാലക്കാട്: ടി.പി ശ്രീനിവാസനെ ആക്രമിച്ച എസ്.എഫ്.ഐ നടപടിയെ തള്ളി സി.പി.എം പി.ബി അംഗം പിണറായി വിജയൻ. ശ്രീനിവാസനെ മർദ്ദിച്ചത് അതിരുകടന്ന നടപടിയായെന്ന് പിണറായി പറഞ്ഞു. പാലക്കാട്ട് നവകേരള മാർച്ചിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

ശ്രീനിവാസൻ വിദേശ എജൻറാണെന്ന് താൻ പറഞ്ഞിട്ടില്ല. എന്നാൽ വിദ്യാഭ്യാസ വിചക്ഷണനല്ല എന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഉറച്ചുനിൽക്കുന്നതായും പിണറായി വ്യക്തമാക്കി. ഇന്നലെ കോവളത്താണ് ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. ആഗോള വിദ്യാഭ്യാസ സംഗമ വേദി ഉപരോധിക്കാൻ എത്തിയ പ്രവർത്തകരാണ് കൈയേറ്റം നടത്തിയത്.

തൻെറ കാർ തടഞ്ഞതിനെ തുടർന്ന് ശ്രീനിവാസൻ പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് കൈയേറ്റമുണ്ടായത്. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും ഒരു പ്രവർത്തകനെത്തി ശ്രീനിവാസൻെറ മുഖത്തടിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.