കൊച്ചി: ബാറുടമകളുടെ സംഘടനയായ കേരള ബാര്‍ ഹോട്ടല്‍സ് ഓണേഴ്സ് അസോസിയേഷന്‍ പിളര്‍ന്നു. കൊച്ചിയില്‍ ഒരുവിഭാഗം അംഗങ്ങള്‍ ബാറുടമയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് ബിയര്‍-വൈന്‍ പാര്‍ലര്‍ ഉടമകളുടെ പുതിയ സംഘടന രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.
പ്രത്യേകം കത്ത് നല്‍കി വിപുലമായി ചേരുന്ന ബാറുടമകളുടെ യോഗത്തിലായിരിക്കും പുതിയ സംഘടന രൂപവത്കരിക്കുകയെന്ന് ഭാരവാഹികള്‍ കൊച്ചിയില്‍ അറിയിച്ചു. അതേസമയം, ബാര്‍ ഹോട്ടല്‍സ് ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് യോഗത്തില്‍ പങ്കെടുത്തില്ല.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് നിലവിലെ സംഘടനാ നേതൃത്വം പിരിച്ചെടുത്ത സംഭാവന തുകയുടെ കണക്ക് ആവശ്യപ്പെടും.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയിലെ കേസുകളില്‍ കക്ഷി ചേരേണ്ടതില്ളെന്നും യോഗത്തില്‍ തീരുമാനമായി. ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസുകളില്‍ കക്ഷി ചേരേണ്ടെന്ന് തീരുമാനിച്ചത്.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന റിവ്യൂഹരജിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.പുതിയ മദ്യനയത്തിന്‍െറ അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ സംസ്ഥാനത്തെ ബാറുകളെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകളായ സാഹചര്യത്തില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ഉടമകള്‍ക്ക് സംഘടന വേണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.
ബാര്‍ലൈസന്‍സുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍സ് ഓണേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ സമാഹരിച്ച തുകയുടെ കണക്കുകള്‍ അംഗങ്ങളില്‍നിന്ന് ശേഖരിക്കാനും ഇതിന്‍െറ അടിസ്ഥാനത്തില്‍ പഴയ സംഘടന നേതൃത്വത്തോട് വിവരങ്ങള്‍ ആവശ്യപ്പെടാനും തീരുമാനിച്ചു.
മറുപടി തൃപ്തികരമല്ളെങ്കില്‍ നിയമനടപടിയടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.