പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ (40) കാല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടില്‍ പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (39), പട്ടിക്കുത്ത് സുഹൈല്‍ (30) എന്നിവരുടെ അറസ്റ്റാണ് പെരിന്തല്‍മണ്ണ സി. ഐ രേഖപ്പെടുത്തിയത്. ഗുഡല്ലൂരില്‍ ലോഡ്ജില്‍ ഒളിച്ച് കഴിയുകയായിരുന്ന പ്രതികളെ സൈബര്‍സെല്ലിന്‍െറ സഹായത്തോടെയാണ് പിടികൂടിയത്. ഇവര്‍ കേസിലെ പ്രധാന പ്രതികളാണെന്ന് സി. ഐ എ.എം.സിദ്ദീഖ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നേരത്തെ അറസ്റ്റിലായ കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ നാസര്‍ (36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ്(30) ,നായിക്കുത്ത് ഷറഫുദ്ദീന്‍(29) എന്നിവർ റിമാന്‍ഡിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് നസീര്‍ ഹുസൈന്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.