ആറ്റിങ്ങല്‍: ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ പട്ടാപ്പകല്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കിഴുവിലം നൈനാംകോണം പ്ളാങ്കോട്ടുകോണം കോണത്ത് കുന്നത്തുവീട്ടില്‍ മുരുകനാണ് (43) പിടിയിലായത്. കിഴുവിലം നൈനാംകോണം പമ്മംകോട് ചരുവിളവീട്ടില്‍ ദിലീപ് (32) കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകീട്ട് നാലരയോടെ നൈനാംകോണം കോളനിക്ക് സമീപം അരികത്തുവാറിലേക്കുള്ള റോഡിലാണ് കൊലപാതകം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബൈക്കില്‍ വരുകയായിരുന്ന ദിലീപിനെ എതിര്‍ദിശയില്‍ മറ്റൊരു ബൈക്കിലത്തെിയ മുരുകന്‍ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വെട്ടാണ് ദിലീപിന്‍െറ ദേഹത്തുണ്ടായിരുന്നത്. രണ്ട് വെട്ടുകള്‍ കഴുത്തിലും ഒന്ന് കൈയിലുമാണ്. കഴുത്തിന്‍െറ ഇടതുവശത്ത് ആഴത്തിലേറ്റ വെട്ടാണ് മരണകാരണമായത്. മുരുകന്‍െറ ഭാര്യക്ക് ദിലീപുമായുള്ള ബന്ധമാണ് വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച ഇവര്‍ തമ്മില്‍ സംസാരിക്കുന്നത് കണ്ടതിനത്തെുടര്‍ന്ന് മുരുകനും ഭാര്യ അനു എന്ന ഷക്കീലയുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനുശേഷമാണ് മുരുകന്‍ കൊടുവാളുമായി ബൈക്കില്‍ പുറപ്പെട്ടതും ദിലീപിനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയതും. ഞായറാഴ്ച രാത്രിതന്നെ മുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ള, ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാര്‍, എസ്.ഐ ശ്രീജിത്ത്, രാധാകൃഷ്ണന്‍, ചിറയിന്‍കീഴ് എസ്.ഐ സി.എസ്. ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.