കൊല്ലത്ത് മന്ത്രിയും എം.പിയും തമ്മില്‍ ‘സഹിഷ്ണുതയും അസഹിഷ്ണുതയും’

കൊല്ലം: യോഗങ്ങളില്‍നിന്ന് തന്നെ മന:പൂര്‍വം ഒഴിവാക്കുന്നെന്നും അങ്ങനെ ചെയ്യാതിരിക്കാനുള്ള സഹിഷ്ണുത വേണമെന്നും എം.പി. അസഹിഷ്ണുത മൂലമാണ് ഇങ്ങനെ തോന്നുന്നതെന്ന് മന്ത്രി. കൊല്ലത്ത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും തമ്മിലാണ് വാക്പോര്. ജില്ലയിലെ സുപ്രധാന യോഗങ്ങളില്‍ തന്നെ ക്ഷണിക്കുന്നില്ളെന്നും ഇനി അഥവാ അറിയിച്ചാല്‍ തനിക്ക് അസൗകര്യമുള്ള സമയം നോക്കി യോഗം ചേരുന്നെന്നുമാണ് എം.പിയുടെ പരാതി.

ജില്ലയില്‍ മന്ത്രിതലത്തില്‍ വിളിച്ചുചേര്‍ക്കുന്ന വികസന, അവലോകന യോഗങ്ങളില്‍നിന്ന് തന്നെ ഒഴിവാക്കുന്നതിനുള്ള നീക്കം  ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി  ജെ. മേഴ്സിക്കുട്ടിയമ്മക്ക് കത്ത് നല്‍കുകയും അത് എം.പി പ്രസ്താവനയിലൂടെ അറിയിക്കുകയുമായിരുന്നു.
യോഗങ്ങള്‍ അറിയിക്കാതിരിക്കുകയോ അറിയിക്കുന്നവ തന്നെ പങ്കെടുക്കാന്‍ കഴിയാത്ത തരത്തില്‍ യോഗ ദിവസം രാവിലെ മാത്രം അറിയിക്കുകയും ചെയ്യുന്ന പ്രവണത പുന$പരിശോധിക്കണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ക്ഷണിക്കേണ്ടവരുടെ പട്ടിക  മന്ത്രി ഓഫിസില്‍നിന്ന് തയാറാക്കുകയായിരുന്നെന്നും അതില്‍ എം.പിയെ ഒഴിവാക്കിയെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇത ് ക്രമവിരുദ്ധമാണ്. സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള സഹിഷ്ണുത സര്‍ക്കാറിന് ഉണ്ടാകണം.

ലോക്സഭാംഗമെന്നുള്ള നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും അവലോകന യോഗങ്ങളിലും പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും  അദ്ദേഹം കത്തില്‍ പറഞ്ഞു. എന്നാല്‍ തുടക്കത്തിലേ ഇത്രയും കടുത്ത ഭാഷ ഉപയോഗിക്കുന്നതാണ് അസഹിഷ്ണുതയെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മറുപടി. തെറ്റിദ്ധാരണ മൂലം പ്രസ്താവനയിറക്കിയതല്ലാതെ അതില്‍ യാഥാര്‍ഥ്യമൊന്നുമില്ല. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടതായിരുന്നു യോഗം. അതില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തില്ല. മറ്റ് പ്രധാനപ്പെട്ട യോഗങ്ങളൊന്നും നടന്നിട്ടുമില്ല. പ്രേമചന്ദ്രന്‍ എം.പി ആയതിനുശേഷം ദേശീയപാത 744ന്‍െറ ഒരു യോഗം പോലും വിളിച്ചിട്ടില്ല. 2010ന് ശേഷം കൊല്ലം-പുനലൂര്‍ പാത സംബന്ധിച്ച യോഗങ്ങളൊന്നും നടന്നിട്ടില്ളെന്നാണ് മിനുട്സില്‍നിന്ന് വ്യക്തമായത്.

അവസരങ്ങളുണ്ടായിട്ടും ഒന്നും ചെയ്യാതിരുന്നിട്ട് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ തുടക്കത്തില്‍ ഇത്രയും കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നത് ശരിയല്ളെന്നും അവര്‍ പറഞ്ഞു. മന്ത്രിയും എം.പിയും പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയതോടെ വിവാദമായെന്ന നിലയിലാണ് പ്രചാരണം കൊഴുക്കുന്നത്. എന്നാല്‍ പ്രസ്താവനകള്‍ക്കപ്പുറത്ത് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട യോഗമാണ് ജില്ലയില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നവയില്‍ പ്രധാനപ്പെട്ടത്. അതില്‍ എം.പിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പ്രാധാന്യമുള്ള മറ്റ് യോഗങ്ങളൊന്നും ഇതുവരെ ജില്ലയില്‍ നടന്നിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.