തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയര്‍ക്ക് വേണ്ട. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് വിഴിഞ്ഞത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. എന്നാല്‍, കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞത്തിനൊപ്പമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തും കുളച്ചലിലും തുറമുഖം വന്നാല്‍ ആരോഗ്യകരമായ മത്സരം നടക്കും. രണ്ടിടത്തും വികസനത്തിന് വേഗം കൂടും. 35 കിലോ മീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ രാജ്യത്ത് വേറെയുമുണ്ടെന്നും പൊന്‍ രാധാകൃഷ്ണൻ പറഞ്ഞു.
ചെന്നൈയിലും എന്നൂരിലും തുറമുഖങ്ങളുണ്ട്. അതുപോലെ മുംബൈയിലും 30 കിലോ മീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങളുണ്ട്. രാജ്യത്ത് ഇനിയും തുറമുഖങ്ങള്‍ ആവശ്യമാണെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പൊന്‍ രാധാകൃഷ്ണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.