മഅ്ദനി ചൊവ്വാഴ്ച ഉച്ചക്ക് ബംഗളൂരുവിന് തിരിക്കും

ശാസ്താംകോട്ട: അര്‍ബുദ ചികിത്സയിലിരിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ ജന്മനാട്ടിലത്തെിയ അബ്ദുന്നാസിര്‍ മഅ്ദനി ചൊവ്വാഴ്ച മധ്യാഹ്ന നമസ്കാരത്തിനുശേഷം ബംഗളൂരുവിന് യാത്രതിരിക്കും. അന്‍വാര്‍ശ്ശേരി ജുമാമസ്ജിദിലെ നമസ്കാരശേഷം മഅ്ദനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. തിരുവനന്തപുരത്തുനിന്ന് രാത്രി 10നാണ് വിമാനം. വൈകീട്ടോടെ കഴക്കൂട്ടത്തത്തെുന്ന അദ്ദേഹം അവിടെ അല്‍സാജ് ഹോട്ടലില്‍ ഏതാനും മണിക്കൂറുകള്‍ തങ്ങും. സായാഹ്ന, സന്ധ്യ, രാത്രി നമസ്കാരങ്ങള്‍ക്കുശേഷമാകും വിമാനത്താവളത്തിലേക്ക് പോവുക.
തിങ്കളാഴ്ച വൈകീട്ട് മഅ്ദനി കുടുംബവീട്ടിലത്തെി പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററെയും മാതാവ് അസ്മാബീവിയെയും കാണും. ഞായറാഴ്ച മഅ്ദനിയെ കാണാന്‍ നാടിന്‍െറ നാനാഭാഗത്തുനിന്നും സ്ത്രീകളടക്കം നിരവധിപേര്‍ എത്തിയിരുന്നു. അയല്‍വാസികളായ സഹോദര സമുദായത്തിലെ അമ്മമാര്‍ അദ്ദേഹത്തെ ആശ്ളേഷിച്ച് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു. ജനതാദള്‍ സംസ്ഥാനപ്രസിഡന്‍റ് നീലലോഹിതദാസന്‍ നാടാര്‍ ഞായറാഴ്ച മഅ്ദനിയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബുവും അന്‍വാര്‍ശ്ശേരിയിലത്തെി. മഅ്ദനിയുടെ സന്തത സഹചാരികളായ മുഹമ്മദ് നജീബ്, ഷാനവാസ് എന്നിവരും പി.ഡി.പി ജില്ലാ വൈസ്പ്രസിഡന്‍റ് ഷാഹുല്‍ തെങ്ങുംതറയും നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.ഇ. ഷാജഹാനും ഏറെ പണിപ്പെട്ടാണ് സന്ദര്‍ശകരെ നിയന്ത്രിച്ച് കയറ്റിവിട്ടത്. രാത്രിനമസ്കാരം നടക്കുമ്പോഴും ആയിരത്തിലധികംപേര്‍ ‘ഉസ്താദി’നെ കാണാന്‍ ഊഴവും കാത്തുനില്‍പ്പുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.