എം.ജി: ക്രമക്കേട് അന്വേഷിക്കാന്‍ തീരുമാനം

കോട്ടയം: സര്‍ക്കാര്‍ മാതൃകയില്‍ എം.ജി സര്‍വകലാശാലയിലും മുന്‍ തീരുമാനങ്ങള്‍ അന്വേഷിക്കുന്നു.  കഴിഞ്ഞ നാലുവര്‍ഷം പുതിയ കോളജുകളും കോഴ്സുകളും അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എം.ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതിനായി അഡ്വ. പി.കെ. ഹരികുമാര്‍ കണ്‍വീനറായി ആറംഗ സിന്‍ഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. നേരത്തേ കോളജുകളും കോഴ്സുകളും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ഇടതനുകൂല സംഘനകള്‍ ആരോപിച്ചിരുന്നു.
പരീക്ഷനടത്തിപ്പ് സമയബന്ധിതവും കുറ്റമറ്റതുമാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി സിന്‍ഡിക്കേറ്റ് പരീക്ഷാകമ്മിറ്റിയെ ചുമതലപ്പെടുത്താനും നിര്‍ദേശങ്ങള്‍ പരിഗണിക്കാനായി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം കൂടാനും തീരുമാനമായി. സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപൈ്ളഡ് സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്ക് മുഴുസമയ ഡയറക്ടര്‍മാരെ നിയമിക്കാന്‍ നടപടി കൈക്കൊള്ളും. വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവ് പരിഹരിക്കാനുള്ള അപേക്ഷ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടിയെടുക്കും. 2016 ജൂലൈ 16വരെ ഫലം പ്രസിദ്ധീകരിച്ച പരീക്ഷകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അവാര്‍ഡു ചെയ്യാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.