നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് സ്വദേശികളായ വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിലാണ് സംഭവം.
രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. കാറിന് പുറത്തേക്ക് തെറിച്ചുവീണ കുട്ടിയുടെ മുകളിലേക്ക് വാഹനം വീഴുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
അപകടകാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.