പിരിവ് അവസാനിപ്പിക്കാമോ?; റോഡ് ഞങ്ങള്‍ സൂപ്പറാക്കാം –കരാറുകാര്‍

മന്ത്രി ഇടപെട്ട് പിരിവ് നിര്‍ത്താമോകൊച്ചി: ‘മന്ത്രി ഇടപെട്ട് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിരിവ് അവസാനിപ്പിക്കാമോ? കേരളത്തിലെ റോഡുകള്‍ ഞങ്ങള്‍ സൂപ്പറാക്കാം. ഏറ്റവും ചുരുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരുടെ പിരിവെങ്കിലും മന്ത്രി നിര്‍ത്തുമോ? എങ്കില്‍ റോഡുകള്‍ പകുതി നന്നാകും’. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട്  ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെതാണ് ഈ വെല്ലുവിളി. മന്ത്രിയുടെയും മറ്റും വിമര്‍ശങ്ങള്‍ അതിരുവിട്ടതോടെയാണ് കരാറുകാര്‍ പരിദേവനങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലത്തെിയത്. പാസാക്കുന്ന മുഴുവന്‍ തുകയും റോഡിലത്തെുന്നില്ളെന്നത് സത്യമാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രാഷ്ട്രീയക്കാരടക്കമുള്ളവര്‍ പിരിക്കുകയാണ്. ഇതില്‍ ഒരുപങ്ക് ഉദ്യോഗസ്ഥരെടുത്ത് ബാക്കി രാഷ്ട്രീയക്കാര്‍ക്ക് നല്‍കും.
ഇതുകൂടാതെ അമ്പലം, പള്ളി, ഉത്സവം എന്നിവക്കും കരാറുകാരന്‍ പിരിവ് നല്‍കണം. ഏതെങ്കിലും പ്രദേശത്ത് റോഡുപണി ആരംഭിച്ചാല്‍ ഉടന്‍ പിരിവുമായി പ്രാദേശികരാഷ്ട്രീയക്കാര്‍ എത്തും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തകൃതിയായി റോഡുപണി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പുഫണ്ട് പിരിക്കാനാണ്. പിരിവ് നല്‍കിയില്ളെങ്കില്‍ വെള്ളക്കടലാസില്‍ പരാതിയെഴുതി വിജിലന്‍സിന് അയച്ചാല്‍ മതി; വര്‍ഷങ്ങളോളം ബില്ല് തടഞ്ഞുവെക്കും. ഇങ്ങനെ ബില്ല് കിട്ടാത്ത നിരവധി കരാറുകാരുണ്ട്.
വായ്പയെടുത്താണ് കരാര്‍ പണി നടത്തുന്നത്. സമയത്ത് ബില്ല് പാസായില്ളെങ്കില്‍ കടക്കെണിയിലാകും. അതിനാല്‍, ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം വിഹിതമത്തെിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. റോഡ് പണിക്കുള്ള എസ്റ്റിമേറ്റില്‍ ഇപ്പോഴും ഒരുതൊഴിലാളിക്ക് പ്രതിദിനം 400 രൂപയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, 800 മുതല്‍ 1000 രൂപവരെയാണ് നടപ്പുകൂലി. ഇതൊക്കെ കഴിഞ്ഞുള്ള തുകയെ റോഡിലത്തെൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തില്‍ 967 കോടി രൂപയുടെ ക്വട്ടേഷന്‍ വര്‍ക്കാണ് നല്‍കിയത്. ടെന്‍ഡര്‍ വിളിക്കാതെ, മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇഷ്ടക്കാര്‍ക്ക് പണി ഏല്‍പിച്ചുനല്‍കുകയായിരുന്നു. ഇതോടെ കരാറുകാര്‍ക്കുള്ള കുടിശ്ശിക കുതിച്ചുയര്‍ന്നു. പൊതുമരാമത്ത്, ജലസേചനം, തുറമുഖ വകുപ്പുകളിലായി 2650 കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ളത്. അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് കെ.സി. ജോണ്‍, ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, എച്ച്. മുഹമ്മദ്, സെക്രട്ടറി ജോജി ജോസഫ്, കെ.എ. അബ്ദുല്ല, പി.വി. സ്റ്റീഫന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.