കുട്ടികള്‍ ബൈക്കില്‍ ചത്തെി; രക്ഷിതാക്കള്‍ക്കെതിരെ കേസ്

എലത്തൂര്‍ (കോഴിക്കോട്): പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയതിന് രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സാധാരണ രക്ഷിതാക്കളില്‍നിന്ന് പിഴ ഈടാക്കിയും മുന്നറിയിപ്പ് നല്‍കിയും വിടാറാണെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നത്. ഐ.പി.സി 336ാം വകുപ്പനുസരിച്ചാണ് എലത്തൂര്‍ എസ്.ഐ എസ്. അരുണ്‍പ്രസാദ് ബുധനാഴ്ച രണ്ടു രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത്.

ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. കുട്ടികള്‍ ഇരുചക്രവാഹനമോടിച്ച് അപകടം വരുത്തുന്നത് ദിനംപ്രതി ഏറിവരുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടി അവലംബിക്കേണ്ടിവരുന്നതെന്ന് എസ്.ഐ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടൊപ്പം രക്ഷിതാക്കളും യാത്രചെയ്യുന്ന സംഭവം കൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പല കുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നതും ഒന്നും രണ്ടും  പേരെ പിറകിലിരുത്തി യാത്രചെയ്യുന്നതും അപകടം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന കുട്ടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.