ഐ.സി.യു ഗ്രൂപ്പ് ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി

കൊച്ചി: കുറിക്കു കൊള്ളുന്ന ആക്ഷേപ ഹാസ്യവുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്ന  ഇന്‍റര്‍ നാഷണല്‍ ചളു യൂനിയന്‍െറ ഗ്രൂപ്പ ് ഫേസ് ബുക്കില്‍ നിന്നും അപ്രത്യക്ഷമായി. ഞായറാഴ്ചയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായത്.  ഒന്നര ലക്ഷത്തിലധികം പേരാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്്. ഐ.സി.യു പേജ് ഇപ്പോഴും ഫേസ്ബുക്കിലുണ്ട്്. സാങ്കേതിക തകരാറാണോ മാസ് റിപ്പോര്‍ട്ടിങാണോ ഗ്രൂപ്പിന്‍െറ ‘തിരോധാനത്തിനു’പിന്നിലെന്ന് വ്യക്തമല്ല. മാസ് റിപ്പോര്‍ട്ടിങ്ങല്ലെന്നാണ്  കരുതുന്നതെന്ന് ഐസി.യു സ്ഥാപകരിലൊരാളും അഡ്മിനുമായ  റോഷന്‍ തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ ചില ഗ്രൂപ്പുകള്‍ അപ്രത്യക്ഷമാവുകയും  രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചുവരികയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം  തന്നെ ഐ.സി.യു അതേ പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഒറ്റദിവസംകൊണ്ട് 45000 ലധികം ആളുകളാണ് പുതിയ ഗ്രൂപ്പിൽ  ഒറ്റ ദിവസം കൊണ്ട് എത്തിയത്. പുതിയ ഗ്രൂപ്പിലേക്ക് പഴയ അംഗങ്ങളുടെയും പുതിയ അംഗങ്ങളുടെയും ഒഴുക്കാണ്.

മാസ് റിപ്പോര്‍ട്ടിങ് കാരണം  ഫേസ്ബുക്ക് പേജുകള്‍ ഒഴിവാക്കുകയാണെങ്കില്‍  സാധാരണ ഗതിയില്‍ ഫേസ്ബുക്ക് ഇതു സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ നല്‍കാറുണ്ട്. എന്നാല്‍ അത് ഉണ്ടായിട്ടില്ല. അതിനാല്‍ സാങ്കേതികമായ തകരാറാണ് കാണമെന്ന് കരുതുന്നതായി ഐ.സി.യു. അഡ്മിന്‍മാരില്‍ ഒരാളായ ഹൃഷികേശ് പറഞ്ഞു. ഫേസ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് അപ്രത്യക്ഷമായതിനെ കുറിച്ച് പുതിയ ഗ്രൂപ്പിലേക്ക് ട്രോളുകളുടെ പ്രവാഹമാണ്. ഐ.സി.യു അഡ്മിന്‍മാരെയും ഐ.സി.യുവിനെ  തന്നെയും ട്രോളിക്കൊണ്ടാണ് പോസ്റ്റുകള്‍. ഫേസ്ബുക്ക്  നിന്നുപോയാലും ഐ.സി.യു പുതിയ പ്ളാറ്റ്ഫോമില്‍ നില നില്‍ക്കുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ അഡ്മിനോട് പുതിയ പ്ളാറ്റ് ഫോം എവടെയെന്ന്  ചോദിച്ചാണ് ട്രോളന്‍മാര്‍ കൂട്ടത്തോടെ ട്രോളാന്‍ ഇറങ്ങിയത്. ഐ.സി.യു വില്‍ ഗാന്ധിജിയെ കുറിച്ച് ഒരു ട്രോള്‍ വന്നതിനുശേഷമാണ് ഗ്രൂപ്പ് അപ്രത്യക്ഷമായത്. ഇതോടെ ഗാന്ധിയന്‍മാരെയാണ് ചില ട്രോളന്‍മാര്‍ക്ക് സംശയം. എന്തായാലും ഗ്രൂപ്പു പോയാലും പുതിയ ഗ്രൂപ്പായാലും ട്രോളന്‍മാരുടെ ട്രോളിന് ഒരു കുറവുമില്ല.

 

 

പുതിയ ഗ്രൂപ്പിന്‍െറ ലിങ്ക്
https://www.facebook.com/groups/icunion/

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.