ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ദുബൈയിലേക്ക് കടത്താന്‍ കാറില്‍ കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ കാറില്‍നിന്ന് ഇറങ്ങിയോടി.  ബേഡഡുക്ക മുന്നാട് തലേക്കുന്നിലെ ബി.എച്ച്. അസീസ് (29), ഇയാളുടെ സുഹൃത്ത് ബേക്കല്‍ പള്ളിക്കരയിലെ ബി.എസ്. ഖലീല്‍ (29) എന്നിവരാണ് പിടിയിലായത്. ചട്ടഞ്ചാല്‍ തെക്കില്‍ ബണ്ടിച്ചാല്‍ മൊട്ടയിലെ ഉമര്‍ ഫാറൂഖാണ് (29) പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറിന്‍െറ പിറകിലെ ഡിക്കിയില്‍ ട്രോളി ബാഗിനകത്ത് കാര്‍ബണ്‍പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കാറില്‍ മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന സംഘത്തെ കഴിഞ്ഞദിവസം വൈകീട്ട് കാസര്‍കോട് ചന്ദ്രഗിരി റോഡ് ജങ്ഷനില്‍നിന്നാണ് കാസര്‍കോട് എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. പിടിയിലായ അസീസിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കാര്‍. രക്ഷപ്പെട്ട ഉമര്‍ ഫാറൂഖാണ് മംഗളൂരുവില്‍നിന്ന് രാത്രി 11.30നുള്ള വിമാനത്തില്‍ ദുബൈയിലേക്ക് പോകാന്‍ തയാറായിരുന്നതെന്ന് പൊലീസ് പറയുന്നു. ഉമര്‍ ഫാറൂഖിനെ ഒന്നാം പ്രതിയാക്കി ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.