കണ്ണൂര്‍: പൊലീസിലെ അഴിച്ചുപണി താഴെതട്ടില്‍ മുഴുമിപ്പിക്കുന്നതിന്‍െറ ഉത്തരവുകളില്‍ ഇത്തവണ കാത്തിരിപ്പിന്‍െറ നീളംകൂടി. 46 ഡിവൈ.എസ്.പിമാരെ മാറ്റിനിയമിച്ച് ഈമാസം 22ന് ഉത്തരവിറങ്ങിയപ്പോള്‍ സ്ഥാനമൊഴിയുന്നവരില്‍ 40ഓളം പേര്‍ക്ക് പകരംനിയമനം നല്‍കുന്ന ഉത്തരവ് ഇനിയും വന്നില്ല. രാഷ്ട്രീയ സ്ക്രീനിങ്ങിന് വേണ്ടിയാണ് ഈ കാത്തിരിപ്പെന്നാണ് സേനയിലെ മുറുമുറുപ്പ്.
ഭരണംമാറിയപ്പോള്‍ സ്ഥലം മാറേണ്ടിവരുമെന്ന് പലരും ഉറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമനുസരിച്ച് ഹോം ജില്ലക്ക് പുറത്ത് നിയമിക്കപ്പെട്ടതിനാല്‍ മാറ്റം സ്വാഭാവിമാണ്. പക്ഷേ, ഉത്തരവിറങ്ങിയിട്ടും കാത്തിരിപ്പ് അനന്തമാവേണ്ടിവരുന്നത് അപൂര്‍വമെന്ന് ഉദ്യോഗസ്ഥര്‍.
വിവിധ രാഷ്ട്രീയ കാറ്റഗറി നിശ്ചയിച്ചാണ് സ്ഥലംമാറ്റമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യപട്ടികയില്‍ ഒന്നാംപരിഗണന നല്‍കേണ്ടവരെ ഉള്‍പ്പെടുത്തി. ‘പെന്‍റിങ്ങി’ല്‍ വെച്ചവരില്‍ കൊള്ളാവുന്നരെ ഒരല്‍പം പ്രശ്നമില്ലാത്തിടത്ത് നിയമിക്കാനും തീരെ രാഷ്ട്രീയവിയോജിപ്പുള്ളവരെ ചിലയിടത്ത് ഇരുത്തിപ്പൊരിക്കാനുമാണ് പട്ടിക തയാറാക്കുന്നതെന്നാണ് പരിഭവം. അതുകൊണ്ടാണ് പുതിയനിയമനം നല്‍കാത്തവരുടെ പട്ടിക നീണ്ടതത്രെ.
അതിനിടെ രാഷ്ട്രീയസംഘര്‍ഷം കൊഴുത്തുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയുള്‍പ്പെടുന്ന കണ്ണൂര്‍ റെയ്ഞ്ചില്‍ സ്റ്റേറ്റ് ഇന്‍റലിജന്‍സ് ആസ്ഥാനത്തും കണ്ണൂരിലും നാഥനിലാത്തനിലയില്‍ ഒരു മാസം പിന്നിട്ടു. കോഴിക്കോട്ടെ ഒരു എസ്.പിയുടെ മേല്‍നോട്ടത്തിലാണ് കണ്ണൂര്‍ റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് എസ്.പി റിട്ടയര്‍ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പകരം ആളെ നിയമിച്ചില്ല. കണ്ണൂര്‍ ജില്ലയുടെ ചുമതലവഹിക്കേണ്ട ഡിവൈ.എസ്.പി റിട്ടയര്‍ ചെയ്ത് ഒരു മാസമായിട്ടും പകരംനിയമനമുണ്ടായിട്ടില്ല. ക്രമസമാധാനപ്രശ്നവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും ആഭ്യന്തരവകുപ്പിനും ഡി.ജി.പിക്കും നേരിട്ട് റിപ്പോര്‍ട്ട് നല്‍കേണ്ട വിഭാഗമാണ് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്.
പയ്യന്നൂര്‍ ഇരട്ടക്കൊല നടന്ന ദിവസം പയ്യന്നൂരിലത്തെിയ ഡി.ജി.പി കണ്ണൂര്‍ റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.പിയും ഡിവൈ.എസ്.പിയും എവിടെയെന്ന് ആരാഞ്ഞപ്പോഴാണ് തലപ്പത്ത് ആളില്ളെന്ന വിവരം അറിയുന്നത്.
ആവശ്യമായ മുന്നറിയിപ്പ് വിവരം കിട്ടിയിരുന്നില്ല എന്ന പരാതി മുന്നില്‍വന്നപ്പോഴാണ് റെയ്ഞ്ച് ഇന്‍റലിജന്‍സ ് എസ്.പിയെയും ഡിവൈ.എസ്.പിയെയും വിളിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടത്. ഉടനെ പകരം ആളെ നിയമിക്കാന്‍ അന്ന് ആവശ്യപ്പെട്ടതാണ്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നതതല അവലോകനയോഗം ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. അപ്പോഴാണ് ഇന്‍റലിജന്‍സ് മേധാവികളുടെ അഭാവം പ്രശ്നമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.