എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ പൊലീസ് സംരക്ഷണം

കൊച്ചി: സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ യോഗങ്ങള്‍ ചേരാന്‍ എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവ്.  മുന്‍ സര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതിനെ എതിര്‍ത്ത് ഇടത് അനുകൂല സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. സിന്‍ഡിക്കേറ്റംഗങ്ങളായ സണ്ണി കെ. ജോര്‍ജ്, സി. എച്ച് അബ്ദുല്‍ ലത്തീഫ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജനുവരി 16നാണ് ഹരജിക്കാരെ സിന്‍ഡിക്കേറ്റംഗങ്ങളായി മുന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ മേയ് 25ന് ചേരേണ്ടിയിരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇടതു സര്‍വിസ് സംഘടനകള്‍ ഇവരെ തടഞ്ഞിരുന്നു. സര്‍വകലാശാല ചട്ടമനുസരിച്ച് അംഗങ്ങള്‍ക്ക് നാലു വര്‍ഷം തുടരാമെന്നിരിക്കെ തങ്ങളെ തടയുന്നത് നിയമവിരുദ്ധമാണെന്നും യോഗം നടത്താന്‍ രജിസ്ട്രാര്‍ പൊലീസ് സംരക്ഷണം തേടിയെങ്കിലും നടപടിയുണ്ടായില്ളെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
ജൂണ്‍ 16ന് സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ യോഗങ്ങള്‍ നടക്കാനിരിക്കെ തങ്ങള്‍ക്ക് നേരെ കൈയേറ്റമുള്‍പ്പെടെ ഉണ്ടായേക്കാമെന്നും  പൊലീസ് സംരക്ഷണം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്നാണ് അംഗങ്ങള്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ സംരക്ഷണം നല്‍കണമെന്ന് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം ന
ല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.