ജിഷ വധം: ഓഫ് ചെയ്ത മൊബൈല്‍ ഫോണുകളുടെ ഉടമകളെ തേടുന്നു

കൊച്ചി: ജിഷ വധക്കേസിന്‍െറ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്. പെരുമ്പാവൂര്‍ മേഖലയിലുണ്ടായിരുന്ന ചില തൊഴിലാളികളുടെ ഫോണ്‍ ജിഷ കൊല്ലപ്പെട്ടശേഷം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ ഫോണുകളുടെ ഉടമകളെയാണ് പൊലീസ് അന്വേഷിക്കുന്നത്. പെരുമ്പാവൂര്‍, കുറുപ്പംപടി മേഖലയിലെ മൊബൈല്‍ ടവറുകളിലെ സിഗ്നല്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തുന്നത്. പരിശോധിച്ച നമ്പറുകളില്‍ 20 എണ്ണമാണ് നിശ്ശബ്ദമായിരിക്കുന്നത്. ഇതിലെ സിം കാര്‍ഡുകള്‍ വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കിയാണ് നേടിയതെന്നും കണ്ടത്തെിയിട്ടുണ്ട്. ഇതിന്‍െറ യഥാര്‍ഥ ഉടമകളെയാണ് തിരയുന്നത്. ഇതില്‍ നാലെണ്ണത്തിന്‍െറ ഉടമകളാണ് കൂടുതല്‍ സംശയത്തിന്‍െറ നിഴലിലുള്ളത്. നിശ്ശബദ്മായ നമ്പറുകളില്‍ ചിലതെങ്കിലും ഉപയോഗശേഷം ഒഴിവാക്കിയതാവാമെന്ന് പൊലീസ് കരുതുന്നു. സംശയനിഴലിലുള്ളവര്‍ ബംഗാള്‍ മുര്‍ഷിദാബാദുകാരാണെന്നും കണ്ടത്തെിയിട്ടുണ്ട്. ജിഷയുടെ വീടു പണിക്കുവന്ന ബംഗാളി യുവാവിന്‍െറ ഫോണില്‍നിന്ന് ജിഷയെ വിളിച്ചയാളും മുര്‍ഷിദാബാദുകാരനാണത്രേ. വിശദ അന്വേഷണത്തിന് പൊലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.