അധ്യാപക നിയമനത്തിന് കെ. ടെറ്റ് യോഗ്യത; കഴിഞ്ഞ വര്‍ഷം നിയമനം ലഭിച്ചവര്‍ക്കും 2018 വരെ ഇളവ്

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) പരീക്ഷ പാസാകുന്നതിന് 2018 വരെ ഇളവ് അനുവദിച്ചു. കെ.ടെറ്റ് യോഗ്യതയില്ലാത്തതിന്‍െറ പേരില്‍  നൂറുകണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം വിദ്യാഭ്യാസ ഓഫിസര്‍മാര്‍ തടയുന്നതിനിടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. 2012-13, ‘13 -‘14, ‘14-‘15 അധ്യയന വര്‍ഷങ്ങളില്‍ നിയമിതരായ അധ്യാപകര്‍ക്ക് കെ.ടെറ്റ് പരീക്ഷ പാസാകുന്നതിന് 2018 വരെ നേരത്തേ ഇളവ് അനുവദിച്ചിരുന്നു.
ഈ ഇളവ് 2015-16 അധ്യയന വര്‍ഷം നിയമിതരായവര്‍ക്ക് കൂടി ബാധമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ എന്‍.സി.ടി.ഇ മാനദണ്ഡങ്ങള്‍ പ്രകാരം കെ. ടെറ്റ് നിര്‍ബന്ധ യോഗ്യതയായതിനാല്‍ ഇളവ് ലഭിച്ച എല്ലാ അധ്യാപകരും 2018-19 അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് കെ. ടെറ്റ് യോഗ്യത നേടിയിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.