ജിഷ വധം: വിവരങ്ങൾ മറച്ചുവെച്ചവർക്കെതിരെ കേസ്

പെരുമ്പാവൂർ: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. അമീറിനെ ജോലിക്കെത്തിച്ച കരാറുകാരനും ലോഡ്ജ് ഉടമക്കുമെതിരെയും കേസെടുക്കുമെന്നാണ് സൂചന.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പെരുമ്പാവൂരിൽ നിന്ന് കൊലപാതകത്തിന് ശേഷം കാണാതായ അന്യസംസ്ഥാന തൊഴിലാളികളെെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് കരാറുകാർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയമായതിനാൽ അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും തിരിച്ചെത്താത്തവരെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് പൊലീസ് വീണ്ടും അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രതി അമീറുൽ ഇസ്ലാം മുങ്ങിയതിനെക്കുറിച്ച് കരാറുകരാനോ ലോഡ്ജുടമയോ യാതൊരു വിവരങ്ങളും കൈമാറിയില്ല.

അതേസമയം, അമീറുൽ ഇസ്ലാമിന്‍റെ സുഹൃത്തിനുവേണ്ടിയുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കി. കൊലപാതകത്തിന് മുൻപ് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതായി തെളിവുകളുണ്ട്. കൊലപാതകത്തിൽ ഇയാൾക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച്് വരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.