കൊച്ചി: മുൻമന്ത്രിയും ഇരിക്കൂർ എം.എൽ.എയുമായ കെ.സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് തലശ്ശേരി വിജിലൻസ്കോടതിയുടെ ഉത്തരവ്. ഇരിട്ടി സ്വദേശിയും നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന കെ.വി ഷാജിയുടേതാണ് പരാതി.
കോഴിക്കോട് വിജിലൻസിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എം.എൽ.എയുടെ സ്വത്ത് ക്രമാതീതമായി വർധിച്ചുവെന്നും എന്നാൽ ഇൗ കാര്യം സത്യവാങ്മൂലത്തിൽ അദ്ദേഹം മറച്ചുവെച്ചുവെന്നാണ് ഷാജിയുടെ പരാതി. ക്രമാതീതമായി വർധിച്ച സ്വത്ത് അഴിമതിയിലൂടെയാണ് എന്നാണ് പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.