സപൈ്ളകോയില്‍ വില കൂട്ടി; മരവിപ്പിച്ചു

തിരുവനന്തപുരം: കുത്തനെ വര്‍ധിപ്പിച്ച സാധന വില വൈകാതെ സപൈ്ളകോ മരവിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വിലയിലാണ് വര്‍ധന വന്നത്.  അരിക്ക് മൂന്ന് രൂപവരെ വര്‍ധിപ്പിക്കാനായിരുന്നു ആദ്യ ഉത്തരവ്. വിലക്കയറ്റം നേരിടാന്‍ ഭക്ഷ്യവകുപ്പിന് കൂടുതല്‍ തുക അനുവദിക്കാന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. അരിവില കൂട്ടരുതെന്ന് സര്‍ക്കാര്‍ വ്യാപാരികളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സപൈ്ളകോ അരിവിലയടക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
26.50 രൂപയുണ്ടായിരുന്ന മട്ടയരിക്ക് 30 ആക്കാനും ജയ, കുറുവ എന്നിവക്ക് ആനുപാതിക വര്‍ധന വരുത്താനുമായിരുന്നു നിര്‍ദേശം. പഞ്ചസാര വില നാല് രൂപ കൂട്ടാനും വറ്റല്‍മുളകിന് 146ല്‍ നിന്ന് 151 ആക്കാനും നിര്‍ദേശമുണ്ടായി. കടല, തുവരപ്പരിപ്പ്, ഉഴുന്ന് അടക്കം വില കൂടാനും ആദ്യ ഉത്തരവില്‍ നിര്‍ദേശിച്ചു. എന്നാല്‍ വൈകാതെ ഇത് മരവിപ്പിക്കാന്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു. സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധന ബാധകമാക്കിയിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.