തിരുവനന്തപുരം: എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. പുന$സംഘടിപ്പിച്ച സിന്‍ഡിക്കേറ്റില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജ് ഇംഗ്ളീഷ് വിഭാഗം മേധാവിയുമായ ഡോ. എസ്. സുജാതയെ നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ എം.എല്‍.എ ക്വോട്ടയില്‍ അംഗമായിരുന്ന ഡൊമിനിക് പ്രസന്‍േറഷന് പകരം സി.പി.എമ്മിലെ രാജു എബ്രഹാമാണ് പുതിയ അംഗം. സര്‍വകലാശാല ആക്ടിലെ വകുപ്പ് 22ലെ ഉപവകുപ്പ് മൂന്ന് അനുസരിച്ചാണ് പിരിച്ചുവിടലും പുന$സംഘടനയും.
അഡ്വ. പി.കെ. ഹരികുമാര്‍, മാന്നാനം കെ.ഇ. കോളജ് അസോ. പ്രഫസര്‍ ടോമിച്ചന്‍ ജോസഫ്, കോന്നി എസ്.എന്‍.ഡി.പി യോഗം കോളജ് അസോ. പ്രഫസര്‍ വി.എസ്. പ്രവീണ്‍കുമാര്‍, എം.ജി യൂനിവേഴ്സിറ്റി എംപ്ളോയീസ് അസോസിയേഷന്‍ സെക്രട്ടറി കെ. ഷറഫുദ്ദീന്‍, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് അസി. പ്രഫസര്‍ ഡോ. അജി സി. പണിക്കര്‍, എറണാകുളം മഹാരാജാസ് കോളജ് അസി. പ്രഫസര്‍ ഡോ.എം.എസ് മുരളി, മാന്നാനം കെ.ഇ. കോളജ് അസോ. പ്രഫസര്‍ ഡോ. എ. ജോസ്, തലയോലപ്പറമ്പ് ഡി.ബി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബി. പത്മനാഭപിള്ള, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്സാണ്ടര്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജ് അസോ. പ്രഫസര്‍ ഡോ.പി.കെ. പത്മകുമാര്‍, കാലടി ശ്രീശങ്കരാ കോളജ് അസോ. പ്രഫസര്‍ ഡോ.കെ. കൃഷ്ണദാസ്, കോട്ടയം ഗവ. കോളജ് അസോ. പ്രഫസര്‍ ഡോ. ആര്‍. പ്രകാശ് എന്നിവരാണ് പുതിയ അംഗങ്ങള്‍. വിദ്യാര്‍ഥിപ്രതിനിധിയായി കട്ടപ്പന ഗവ. കോളജ് എം.എ മലയാളം വിദ്യാര്‍ഥിനി ആര്യ രാജനെയും നാമനിര്‍ദേശം ചെയ്തു. 2016 ജനുവരിയിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ എം.ജി സിന്‍ഡിക്കേറ്റ് പുന$സംഘടിപ്പിച്ചത്.നാല് വര്‍ഷമായിരുന്നു കാലാവധി. ഡൊമിനിക് പ്രസന്‍േറഷന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എം.എല്‍.എ ക്വോട്ട, വിദ്യാര്‍ഥിപ്രതിനിധി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗം, കോളജ് പ്രിന്‍സിപ്പല്‍ പ്രതിനിധി തുടങ്ങിയവ ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകളെ നിലനിര്‍ത്തിയ തീരുമാനത്തിന് രാഷ്ട്രീയപ്രാധാന്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.